ഖുര്‍ആന്‍

പഠനത്തിനൊരെളുപ്പവഴി

മാര്‍ഗരേഖ

ലക്ഷ്യം

ആശയം ഗ്രഹിച്ചുകൊണ്ട് ഖുര്‍ആന്‍ പാരായണംചെയ്യാന്‍ പഠിതാക്കളെ പ്രാപ്തരാക്കുക

യോഗ്യത

അറബി ഭാഷ സാമാന്യം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം

കാലയളവ് 

ആഴ്ചയില്‍ ഒരു യൂനിറ്റുവീതം രണ്ടു വര്‍ഷക്കാലം

സമീപന രീതി

പരിചിതമായ ഖുര്‍ആന്‍ അദ്ധ്യായങ്ങള്‍കൊണ്ട് തുടങ്ങുന്നു; കേള്‍ക്കുന്നതിലും പാരായണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു; പദങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു;

ക്രിയാ രൂപമാറ്റത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നു

പഠനം ഫലപ്രദമാക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍

1. സ്നേഹത്തോടും സന്തോഷത്തോടും ഉല്ലാസത്തോടുംകൂടി പഠിക്കുക.

2. ഒരോ യൂനിറ്റും നിര്‍ദ്ദേശിക്കപ്പെട്ടപ്രകാരം അതാത് ആഴ്ചയില്‍ത്തന്നെ പഠിച്ചു തീര്‍ത്താല്‍ ആദ്യ യൂനിറ്റുകള്‍പോലെ പിന്നീടുള്ളവയും പ്രയാസരഹിതമായി അനുഭവപ്പെടും.

3. ഖുര്‍ആന്‍റെ മുപ്പതില്‍ ഒരു ഭാഗമാണ് നാം പാഠഭാഗമായി നിശ്ചയിച്ചിരുക്കുന്നത്. പാഠങ്ങള്‍ ആവര്‍ത്തിച്ച് പഠിച്ച് ഹൃദിസ്ഥമാക്കിയെങ്കില്‍ മാത്രമേ അത് പിന്നീട് ഫലം ചെയ്യുകയുള്ളൂ.  കൂടുതല്‍ അഭ്യസിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്നു.

4. ഓരോപാഠവും പഠിച്ചുതീര്‍ന്നാല്‍ അതിന്‍റെ വര്‍ക്ക്ഷീറ്റ് പൂരിപ്പിച്ച് സ്വയംതന്നെ വിലയിരുത്തുക. തെറ്റ് കൂടുതലുണ്ടെങ്കില്‍ പാഠം ആവര്‍ത്തിച്ച് പഠിച്ചശേഷം ഒരിക്കല്‍ക്കൂടി വര്‍ക്ക്ഷീറ്റ് പൂരിപ്പിക്കുക.

5. ശ്രേഷ്ഠമായ പ്രമാണം ഓര്‍ത്തിരിക്കുക:

ഞാന്‍ കേള്‍ക്കുന്നു    - ഞാന്‍ മറക്കുന്നു

ഞാന്‍ കാണുന്നു     - ഞാന്‍ ഓര്‍മിക്കുന്നു

ഞാന്‍ അഭ്യസിക്കുന്നു - ഞാന്‍ പഠിക്കുന്നു

അതിനാല്‍ പ്രസന്റേഷന്‍, നോട്ട്സ്, പോക്കറ്റ് ഡയറി,വര്‍ക്ക്ഷീറ്റ് ചുവരില്‍ പതിക്കേണ്ട പോസ്റ്റര്‍ ഓഡിയോ, വീഡിയോ ഇവയെല്ലാം ഒരേപോലെ പ്രധാന‍പ്പെട്ടവയാണ്;അതിനാല്‍ അവയൊക്കെ യധാവിധി പ്രയോജന‍പ്പെടുത്തുക.  അതാണ് ഈ പാഠ്യ പദ്ധതിയുടെ വിജയ രഹസ്യവും.

6. ഒന്നിലധികംപേര്‍ ഒരുമിച്ച് പഠിച്ചാല്‍ പരസ്പരം ചര്‍ച്ചചെയ്യാനും അതുമുഖേന കൂടുതല്‍ പ്രയോജനം ലഭിക്കാനും സഹായകമാകും.

7. പഠനക്കുറിപ്പുകളും നിങ്ങളുടെ പരിചയത്തിന്‍റെ അടിസ്ഥാനത്തിലുളള മററു കാര്യങ്ങളും എഴുതുന്നതിന്നായി പാഠപുസ്തകന്നില്‍ പ്രത്യേക സ്ഥലം ഒഴിച്ചിട്ടിരിക്കുന്നു

8. ഓരോ യൂനിറ്റിന്‍റെയും ഒടുവില്‍ അല്‍പം വ്യാകരണം ഉള്‍‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രധാന പാഠഭാഗവുമായി നേര്‍ക്കുനേരെ ബന്ധപ്പെട്ടവയല്ല, ഓരോ പാഠത്തിലേയും വ്യാകരണം വിശദീകരിക്കുന്നത് പ്രാരംഭക്കാരുടെ പഠനം സങ്കീര്‍ണ്ണമാക്കും  സൂറത്തുകള്‍ പഠിക്കാനാരംഭിക്കുന്നതിന്ന് മുമ്പ് വ്യാകരണം പ്രത്യേകം പഠിക്കേണ്ടതുണ്ട്  അതിനാല്‍ പ്രധാന പാഠത്തില്‍ പഠിക്കുന്ന പദാവലിക്ക് സമാന്തരമായി പടിപടിയായി വ്യാകരണം പഠിച്ചുപോകുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്.

9. ഗൃഹപാഠങ്ങള്‍ മറക്കാതിരിക്കുക.

ഗൃഹപാഠങ്ങള്‍

1. ദിവസവും ചുരുങ്ങിയത് അഞ്ച് മിനിറ്റെങ്കിലും മുസ്ഹഫ് നോക്കി ഖുര്‍ആന്‍ പാരായണം നടത്തുക.

2. നടത്തത്തിലോ മറ്റു സാധാരണ പ്രവൃത്തി സമയങ്ങളിലോ ചുരുങ്ങിയത് അഞ്ച് മിനിറ്റെങ്കിലും ഓര്‍മ്മയില്‍നിന്ന് ഖുര്‍ആന്‍ പാരായണം ശീലമാക്കുക.

3. ചുരുങ്ങിയത് അഞ്ച് മിനിറ്റ് പാഠഭാഗത്തോടൊപ്പം ലഭിക്കുന്ന നോട്ടില്‍ നിന്ന് പദാനുപദ തര്‍ജ്ജമ പഠിക്കുക.

4. പദാവലികുറിപ്പ് നിങ്ങളുടെ പോക്കറ്റിലോ പഴ്സിലോ കരുതിവെക്കുക; ഇടവേളകളില്‍ മുപ്പത് സെക്കന്റുവീതം അത് നോക്കിപ്പഠിക്കുക.

5. ഓഡിയോ/വീഡിയോ ക്ലാസ്സുകള്‍ സൗകര്യമനുസരിച്ച് ഇടക്കിടെ ശ്രദ്ധിക്കുക.

6. സംഘമായി പഠിക്കുകയാണെങ്കില്‍ ദിവസേന ഒരു മിനിറ്റെങ്കിലും സഹപാഠികളുമായി പാഠഭാഗം ചര്‍ച്ചചെയ്യുക.

7. ഖുര്‍ആനിലെ ഒടുവിലെ അദ്ധ്യായങ്ങള്‍ കുറേശ്ശെ ഹൃദിസഥമാക്കുക; നിര്‍ബന്ധ നമസ്കാരങ്ങളിലും സുന്നത്തുനമസ്കാരങ്ങളിലും അവ ക്രമമായി മാറിമാറി പാരായണം ചെയ്യുക.

8. പ്രാര്‍ഥന പതിവാക്കുക.

ഓരോരുത്തരും പ്രാര്‍ഥിക്കുക: ربِّ زِدْنِي عِلْمًا (നാഥാ എനിക്ക് നീ വിജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ).

ഖുര്‍ആനോടുള്ള ബാധ്യത നിറവേറ്റാന്‍ നമുക്കെല്ലാം സാധിക്കേണമേയെന്ന് എല്ലാര്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുക.

9. പഠിക്കാനുളള ഏറ്റവും നല്ല മാര്‍ഗം മറ്റുളളവരെ പഠിപ്പിക്കുക എന്നതാണ് അതിനാല്‍ നിങ്ങള്‍ പഠിച്ചത് മറററുളളക്ക് പകര്‍ന്നുകൊടുക്കാന്‍ ശ്രമിക്കുക.

 


 

യൂണിറ്റ് 001

പ്രാരംഭം

 

വ്യാകരണം: സ്വതന്ത്രസര്‍വ്വനാമങ്ങള്‍

1295 പ്രാവശ്യം ഖുര്‍ആനില്‍ ആവര്‍ത്തിച്ചിട്ടുള്ള ആറുസ്വതന്ത്ര സര്‍വ്വനാമങ്ങളാണ് നാം ആദ്യമായിപഠിക്കുന്നത് പൂര്‍ണ ഭൗതിക പങ്കാളിത്തം എന്നരീതിഉപയോഗിച്ച് ഈപദങ്ങള്‍പഠിക്കുക.

 

സ്വതന്ത്ര

സര്‍വ്വനാമങ്ങള്‍

നംബര്‍

പുരുഷന്‍

അവന്‍

هُوَ

ഏകവചനം

പ്രഥമ പുരുഷന്‍

3rd Person

അവര്‍

هُمْ

ബഹുവചനം

നീ

أَنْتَ

ഏകവചനം

മധ്യമ പുരുഷന്‍

2nd Person

നിങ്ങള്‍

أَنْتُمْ

ബഹുവചനം

ഞാന്‍

أَنَا

ഏകവചനം

ഉത്തമ പുരുഷന്‍

1stPerson

ഞങ്ങള്‍

نَحْنُ

ബഹുവചനം

 

 

 

 

هُوَ  (അവന്‍) എന്നുപറയുമ്പോള്‍ വലതുകയ്യിലെ ചൂണ്ടുവിരല്‍ വലതുഭാഗത്തിരിക്കുന്നയാളുടെ നേരെചൂണ്ടുക.

هُمْ  (അവര്‍) എന്നുപറയുമ്പോള്‍ നാലുവിരലുകള്‍ അപ്രകാരം ചെയ്യുക. ക്ളാസില്‍ അധ്യാപകനും വിദ്യാര്‍ഥികളും ഒരുമിച്ച് ഇപ്രകാരംഅഭ്യസിക്കുക.

أَنْتَ (നീ) എന്നുപറയുമ്പോള്‍ വലതുകയ്യിലെ ചൂണ്ടുവിരല്‍ മുന്‍ഭാഗത്തിരിക്കുന്നയാളുടെ നേരെചൂണ്ടുക.

أَنْتُمْ (നിങ്ങള്‍) എന്നുപറയുമ്പോള്‍ നാലു വിരലുകള്‍ അപ്രകാരംചെയ്യുക. ക്ളാസില്‍ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ നേരെയും വിദ്യാര്‍ഥികള്‍ അധ്യാപകന്‍റെ നേരെയും വിരല്‍ ചൂണ്ടണം.

أَنَا (ഞാന്‍) എന്നു പറയുമ്പോള്‍ വലതുകയ്യിലെചൂണ്ടുവിരല്‍നിങ്ങളുടെനേരെചൂണ്ടണം.

نَحْنُ (ഞങ്ങള്‍) എന്നു പറയുമ്പോള്‍ നാലു വിരലുകള്‍ അപ്രകാരം ചൂണ്ടുക.

     

യൂണിറ്റ് 002

 

അല്‍-ഫാതിഹ:

(ഭാഗം ഒന്ന്)

 

 

 

 

 

ഞാന്‍ അഭയം തേടുന്നു

أَعُوذُ

 

 

അല്ലാഹുവിനോട്         

بِاللهِ

 

 

പിശാചില്‍നിന്ന്

مِنَ الشَّيْطَانِ

 

 

ശപിക്ക​‍പ്പെട്ട

الرَّجِيم

 

 

ശപിക്ക​‍പ്പെട്ട പിശാചില്‍  നിന്ന് അല്ലാഹുവിനോട് ഞാന്‍ അഭയം തേടുന്നു.

 

നാമത്തില്‍

بِسْمِ

 

 

അല്ലാഹുവിന്‍റെ

اللهِ

 

 

പരമ കാരുണികന്‍

الرَّحْمَنِ

 

 

കരുണാനിധി

الرَّحِيمِ ﴿1﴾

 

 

പരമ കാരുണികനും കരുണാനിധിയുമായ  അല്ലാഹുവിന്‍റെ നാമത്തില്‍

 

സ്തുതി

الْحَمْدُ

 

 

അല്ലാഹുവിന്നാകുന്നു

لِلَّهِ

 

 

രക്ഷിതാവായ

رَبِّ

 

 

ലോകങ്ങളുടെ

الْعَـلَمِينَ ﴿2﴾

 

 

സ്തുതി ലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു.

 

പരമ കാരുണികന്‍

الرَّحْمَـنِ

 

 

കരുണാനിധി

الرَّحِيمِ ﴿3﴾

 

 

പരമ കാരുണികനും കരുണാനിധിയുമായ.

 

ഉടമസ്ഥന്‍

مَـلِكِ

 

 

പ്രതിഫല ദിവസത്തിന്‍റെ

يَوْمِالدِّينِ ﴿4﴾

 

 

പ്രതിഫലദിവസത്തിന്‍റെ ഉടമസ്ഥന്‍

 

 

 

വ്യാകരണം

പദങ്ങളെ നാമം, ക്രിയ, അവ്യയം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം

നാമം: ഒന്നിന്‍റെ പേര്                         

ക്രിയ: ഒരു പ്രവര്‍ത്തിയെ സൂചിപ്പിക്കുന്നു.

അവ്യയം: നാമങ്ങളെയും ക്രിയകളെയും പരസ്പരം ബന്ധിപ്പിക്കുന്നവ.

നാമങ്ങള്‍

ഏതാനും നാമങ്ങളും അവയുടെ ബഹുവചനവും താഴെ കൊടുത്തിരിക്കുന്നു.

സാധാരണയായി ഒരു നാമത്തിന്‍റെ ഒടുവില്‍ ونَ അല്ലെങ്കില്‍  ينَ ചേര്‍ത്താല്‍ ബഹുവചനം ലഭിക്കും.  ബഹുവചനങ്ങള്‍ ഉണ്ടാക്കുന്നതിന് മറ്റു രൂപങ്ങളുമുണ്ട്; അവ നമുക്ക് പന്നീട് പഠിക്കാം.

ബഹുവചനം     

ഏകവചനം

هُمْ مُسْلِمُون، مُسْلِمِين

هُوَ مُسْلِمْ

هُمْ مُؤمِنُون، مُؤمِنِين

هُوَ مُؤْمِن

هُمْ صَالِحُون ، صَالِحِين

هُوَ صَالِح

هُمْ كَافِرُون ،كَافِرِين

هُوَ كَافِر

هُمْ مُشْرِكُون، مُشْرِكِين

هُوَ مُشْرِك

هُمْ مُنَافِقُون، مُنَافِقِين

هُوَ مُنَافِق

യൂണിറ്റ് 003

അല്‍-ഫാതിഹ:

(ഭാഗം രണ്ട്)

 

 

 

إِيَّاكَ

നിനക്കു മാത്രം

 

نَعْبُدُ

ഞങ്ങള്‍ വഴി‍പ്പെടുന്നു

 

وَإِيَّاكَ

നിന്നോടു മാത്രം

 

نَسْتَعِينُ ﴿5﴾

ഞങ്ങള്‍ സഹായം തേടുന്നു.

 

നിനക്ക് മാത്രം ഞങ്ങള്‍ വഴി‍പ്പെടുന്നു; നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.

اهْدِنَا

ഞങ്ങളെ നീ നയിക്കേണമേ

 

الصِّرَاطَ

മാര്‍ഗ്ഗത്തില്‍

 

الْمُسْتَقِيمَ ﴿6﴾

നേരായ

 

നേരായ മാര്‍ഗ്ഗത്തില്‍ ‍‌‍ഞങ്ങളെ നീ നയിക്കേണമേ.

صِرَاطَ

മാര്‍ഗ്ഗം

 

الَّذِينَ

ഒരു കൂട്ടരുടെ

 

أَنْعَمْتَ

നീ അനുഗ്രഹം ചെയ്തു

 

عَلَيْهِمْ

അവരുടെ മേല്‍

 

നീഅനുഗ്രഹം ചെയ്തവരുടെ മാര്‍ഗ്ഗത്തില്‍.

غَيْرِ

അല്ലാത്ത

 

الْمَغْضُوبِ

കോപിക്ക‍പ്പെട്ടവരുടെ

 

عَلَيْهِمْ

അവരുടെ മേല്‍

 

وَلاَالضَّآلِّينَ ﴿7﴾

വഴി പിഴച്ചവരുടേതും അല്ലാത്ത

 

കോപിക്ക‍പ്പെട്ടവരുടേതും വഴിപിഴച്ചവരുടേതും അല്ലാത്ത

 

 

 

വ്യാകരണം:

കഴിഞ്ഞ പാഠത്തില്‍ സ്വതന്ത്ര സര്‍വ്വ നാമങ്ങളാണ് നാം പഠിച്ചത് (അവന്‍, അവര്‍, നീ, നിങ്ങള്‍, ഞാന്‍, ഞങ്ങള്‍) ഇനി അവ മ‍റ്റൊരു നാമത്തോട് ചേര്‍ന്നു വരുമ്പോള്‍ എങ്ങിനെയിരിക്കുമെന്ന് നോക്കാം.

പുരുഷന്‍

വചനം

സര്‍വ്വനാമങ്ങള്‍ നാമങ്ങളോ ടൊപ്പം ചേര്‍ന്നു വരുമ്പോള്‍

പ്രഥമ പുരുഷന്‍

3rd Person

ഏക വചനം

ــهُ / ــهِ

അവന്‍റെ

ബഹു  വചനം

-هُمْ -هِمْ

അവരുടെ

 

മധ്യമപുരുഷന്‍

2nd Person

ഏക വചനം

---كَ

നിന്‍റെ

ബഹു  വചനം

---كُمْ

നിങ്ങളുടെ

ഉത്തമപുരുഷന്‍

1stPerson

ഏക വചനം

---ي

 

എന്‍റെ

ബഹു  വചനം

---نَا

ഞങ്ങളുടെ

ഉദാഹരണം ഒന്ന്:رَبّ  നോടൊപ്പം ചേര്‍ന്നുവരുമ്പോള്‍

പ്രഥമ പുരുഷന്‍

3rd Person

رَبُّهُ

അവന്‍റെ രക്ഷിതാവ്

رَبُّهُمْ

അവരുടെ രക്ഷിതാവ്

 

മധ്യമപുരുഷന്‍

2nd Person

رَبُّكَ

നിന്‍റെ രക്ഷിതാവ്

رَبُّكُمْ

നിങ്ങളുടെ രക്ഷിതാവ്

ഉത്തമപുരുഷന്‍

1stPerson

رَبِّي

എന്‍റെ രക്ഷിതാവ്

رَبُّنَا

ഞങ്ങളുടെ രക്ഷിതാവ്

 

 

 

കുറിപ്പ്

ഇവിടെവ്യാകരണം പ്രധാനപാഠ ഭാഗവുമായി നേര്‍ക്കുനേരെ ബന്ധ‍പ്പെട്ടവയല്ല. മുഖ്യ വ്യാകരണ നിയമങ്ങള്‍ പഠിക്കുന്നതിന്നു മുമ്പ് ഖുര്‍ആനിക സൂക്തങ്ങളുടെ വ്യാകരണം വിശദീകരിക്കുന്നത്  പ്രാരംഭക്കാരുടെ പഠനം സങ്കീര്‍ണ്ണമാക്കും.  അതിനാല്‍ പാഠത്തില്‍ പഠിക്കുന്ന പദാവലിക്ക് സമാന്തരമായി ലളിതമായി നാം വ്യാകരണംപഠിച്ചുകൊണ്ടിരിക്കും. ക്രമേണ ഈനിയമങ്ങള്‍ അറബി ഭാഷയില്‍ പ്രയോഗിക്കുന്ന രീതി നാം സ്വായത്തമാക്കും

യൂണിറ്റ് 004

അന്നാസ്

سورة النَّاس

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

قُلْ

പറയുക

 

أَعُوذُ

ഞാന്‍അഭയം തേടുന്നു

 

بِرَبِّ

രക്ഷിതാവിനോടു

 

النَّاسِ ﴿1﴾

മനുഷ്യരുടെ

 

പറയുക, മനുഷ്യരുടെ രക്ഷിതാവിനോട് ‍ഞാന്‍ അഭയം തേടുന്നു.

مَلِكِ

രാജാവായ

 

النَّاسِ ﴿2﴾

മനുഷ്യരുടെ

 

മനുഷ്യരുടെരാജാവായ

إِلَهِ النَّاسِ ﴿3﴾

മനുഷ്യരുടെ ആരാധ്യനായ

 

മനുഷ്യരുടെ ആരാധ്യനായ

مِن شَرِّ

തിന്മയില്‍നിന്ന്

 

الْوَسْوَاسِ

ദുര്‍ബോധകന്‍റെ

 

الْخَنَّاسِ ﴿4﴾

പിന്മാറികളയുന്ന

 

പിന്‍മാറിക്കളയുന്ന ദുര്‍ബോധകന്‍റെ തിന്മയില്‍ നിന്നും


الَّذِي

ഒരുവന്‍

 

يُوَسْوِسُ

ദുര്‍ബോധനം നടത്തുന്ന

 

فِي صُدُورِ

ഹൃദയങ്ങളില്‍

 

النَّاسِ ﴿5﴾

മനുഷ്യരുടെ

 

മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്ന


مِن الْجِنَّةِ

ജിന്നുകളില്‍ നിന്നും

 

وَالنَّاسِ ﴿6﴾

മനുഷ്യരില്‍ നിന്നും

 

ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും

വ്യാകരണം:

സര്‍വ്വനാമങ്ങള്‍ നാമങ്ങളോടൊപ്പം ചേര്‍ന്നുവരുമ്പോള്‍

ഉദാഹരണംരണ്ട്:

دِين നോടൊപ്പം ചേര്‍ന്നുവരുമ്പോള്‍ (دِين ജീവിത വ്യവസ്ഥ)

പ്രഥമപുരുഷന്‍

3rd Person

دِينُهُ

അവന്‍റെ ദീന്‍

 

دِينُهُمْ

അവരുടെ ദീന്‍

 

 

മധ്യമപുരുഷന്‍

2nd Person

دِينُكَ

നിന്‍റെ ദീന്‍

 

دِينُكُمْ

നിങ്ങളുടെ ദീന്‍

 

ഉത്തമപുരുഷന്‍

1stPerson

دِينِي

എന്‍റെ ദീന്‍

 

دِينُنَا

ഞങ്ങളുടെ ദീന്‍

 

 

 

 

 

 

 

 

 

ഉദാഹരണം മൂന്ന്:

 كِتَابനോടൊപ്പം ചേര്‍ന്നുവരുമ്പോള്‍ ( كِتَابഗ്രന്ഥം)

പ്രഥമപുരുഷന്‍

3rd Person

كِتَابُهُ

അവന്‍റെ ഗ്രന്ഥം

 

كِتَابُهُمْ

അവരുടെ ഗ്രന്ഥം

 

 

മധ്യമപുരുഷന്‍

2nd Person

كِتَابُكَ

നിന്‍റെ ഗ്രന്ഥം

 

كِتَابُكُمْ

നിങ്ങളുടെ ഗ്രന്ഥം

 

ഉത്തമപുരുഷന്‍

1stPerson

كِتَابِي

എന്‍റെ ഗ്രന്ഥം

 

كِتَابُنَا

ഞങ്ങളുടെ ഗ്രന്ഥം

 

 

 

 

 

സ്ത്രീലിംഗപദങ്ങള്‍

താഴെപ്പറയുന്ന സ്ത്രീലിംഗ പദങ്ങള്‍ കൂടി ഹൃദിസ്ഥമാക്കുക.

 

 

هِيَഅവള്‍

 

 

رَبُّهَا

അവളുടെ രക്ഷിതാവ്

 

 

دِينُهَا

അവളുടെ ദീന്‍

 

 

كِتَابُهَا

അവളുടെ ഗ്രന്ഥം

 

 

 

 

 

മിക്ക നാമങ്ങളോടുമൊപ്പം (ة) ചേര്‍ത്താല്‍ സ്ത്രീലിംഗ നാമം ലഭിക്കും. ഇത്തരത്തില്‍ (ة) യില്‍അവസാനിക്കുന്നനാമങ്ങളുടെ (ة) മാറ്റി (ات) ആക്കിയാല്‍ അവയുടെബഹുവചന രുപം ലഭിക്കും.

ഉദാഹരണം ശ്രദ്ധിക്കുക.

പുല്ലിംഗ ഏകവചനം

സ്ത്രീലിംഗ ഏകവചനം

സ്ത്രീലിംഗ ബഹുവചനം

مُسْلِم

 

مُسْلِمَة

مُسْلِمَات

مُؤْمِن

 

مُؤْمِنَة

مُؤْمِنَات

صَالِح

 

صَالِحَة

صَالِحَات

كَافِر

 

كَافِرَة

كَافِرَات

مُشْرِك

 

مُشْرِكَة

مُشْرِكَات

مُنَافِق

 

مُنَافِقَة

مُنَافِقَات

 

യൂണിറ്റ് 005

അല്‍ഫലഖ്

سورة الْفَلَقِ

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

 

പറയുക

قُلْ

 

ഞാന്‍ അഭയം തേടുന്നു

أَعُوذُ

 

രക്ഷിതാവിനോട്

بِرَبِّ

 

പുലരിയുടെ

الْفَلَقِ ﴿1﴾

പറയുക: പുലരിയുടെ രക്ഷിതാവിനോട് ‍‍ഞാന്‍ അഭയംതേടുന്നു

 

തിന്മയില്‍നിന്ന്

مِن شَرِّ

 

ഒന്നി‍ന്‍റെ

مَا

 

അവന്‍ സൃഷ്ടിച്ച

خَلَقَ ﴿2﴾

അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന്.

 

തിന്മയില്‍ നിന്നും

وَمِن شَرِّ

 

രാവിന്‍റെ

غَاسِقٍ

 

അത് ഇരുള്‍ മൂടുമ്പോള്‍

إِذَا وَقَبَ ﴿3﴾

രാത്രി ഇരുള്‍ മൂടുമ്പോള്‍ അതിന്‍റെ തിന്മയില്‍ നിന്നും

 

തിന്മയില്‍നിന്ന്

وَمِن شَرِّ

 

ഊതുന്നവരുടെ

النَّفَّاثَاتِ

 

കെട്ടുകളില്‍

فِي الْعُقَدِ ﴿4﴾

കെട്ടുകളില്‍ഊതുന്നവരുടെതിന്മയില്‍നിന്നും

 

തിന്മയില്‍നിന്ന്

وَمِن شَرِّ

 

അസൂയാലുവിന്‍റെ

حَاسِدٍ

 

അവന്‍ അസൂയപ്പെടുമ്പോള്‍

إِذَا حَسَدَ ﴿5﴾

അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ തിന്മയില്‍ നിന്നും

വ്യാകരണം:

പദങ്ങളെ നാമം, ക്രിയ, അവ്യയം എന്നിങ്ങനെ തരംതിരിക്കാമെന്ന് നാം മനസ്സിലാക്കി.

നാമം        : ഒന്നിന്‍റെ പേര്

ക്രിയ        : ഒരു പ്രവൃത്തിയെ സൂചിപ്പിക്കുന്നപദം.

അവ്യയം   : നാമങ്ങളെയും ക്രിയകളെയും പരസ്പരം ബന്ധിപ്പിക്കുന്നവ. ഇവയെ ഗതികളെന്നും പറയാം; എന്നാല്‍ എല്ലാ അവ്യയങ്ങളും ഗതികളല്ല.

 

നാല് ഗതികളും അവ സര്‍വ നാമങ്ങളോടൊപ്പം ചേര്‍ന്നു വരുന്ന രൂപവും താഴെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.

 

 

 

 

مَعَ

(-കൂടെ)

عَن

(കുറിച്ച്)

مِن

(-ഇല്‍നിന്ന്)

 (لِ) لَ

(-വേണ്ടി. ക്ക്)

مَعَهُ

عَنْهُ

مِنْهُ

لَهُ

مَعَهُمْ

عَنْهُمْ

مِنْهُمْ

لَهُمْ

مَعَكَ

عَنْكَ

مِنْكَ

لَكَ

مَعَكُمْ

عَنْكُمْ

مِنْكُمْ

لَكُمْ

مَعِي

عَنِّي

مِنِّي

لِي

مَعَنَا

عَنَّا

مِنَّا

لَنَا

مَعَهَا

عَنْهَا

مِنْهَا

لَهَا

 

 

 

 

ഉദാഹരണം പട്ടിക ഒന്ന്

ഗതിയുടെ അര്‍ഥങ്ങള്‍ ഓര്‍മ്മിക്കുവാനുളള ഉദാഹരണ വാചകങ്ങള്‍

 

 

 

   لَ    : لَكُمْ دِينُكُمْ وَلِيَ دِين

 

   مِن   : أَعُوذُ بِاللهِ مِنَ الشَّيْطَان

 

   عَن   : عَنِ النَّعِيم، رَضِيَ اللهُ عَنهُ

 

   مَعَ   : إنَّ اللهَ مَعَ الصَّابِرِين

 

ക്രിയയുടേയോ ക്രിയാനാമത്തിന്‍റെയോ കൂടെ ഗതി വരുമ്പോള്‍ അതിന്‍റെ അര്‍ഥം കൂടെ വരുന്ന ക്രിയക്കും ഭാഷക്കുമനുസരിച്ച് മാറുന്നു.

ഇവിടേയും TPI ഉപയോഗിക്കുക.

യൂണിറ്റ് 006

അല്‍-ഇഖ്-ലാസ്

سورة الإخلاص

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

 

പറയുക

قُلْ

 

അവന്‍

هُوَ

 

അല്ലാഹു

اللهُ

 

ഏകനാകുന്നു

أَحَدٌ ﴿1﴾

പറയുക:  അവന്‍അല്ലാഹുഏകനാകുന്നു.

 

അല്ലാഹു

اللهُ

 

അനാശ്രയനാണ്

الصَّمَدُ ﴿2﴾

അല്ലാഹു അനാശ്രയനാണ്.

 

അവന്‍ ജനിപ്പിച്ചിട്ടില്ല

لَمْ يَلِدْ

 

അവന്‍ നിച്ചിട്ടുമില്ല

وَلَمْ يُولَدْ ﴿3﴾

അവന്‍ ജനിപ്പിച്ചിട്ടില്ല; അവന്‍ ജനിച്ചിട്ടുമില്ല.

 

ഇല്ല

وَلَمْ يَكُن

 

അവന്

لَّهُ

 

തുല്യനായി

كُفُوًا

 

ആരും (ഒരാളും)

أَحَدٌ ﴿4﴾

അവനു തുല്യനായി ആരും ഇല്ല.

 

 

 

വ്യാകരണം:

ഗതികള്‍ സര്‍വ നാമങ്ങളോടൊപ്പം ചേര്‍ന്നു വരുന്ന രൂപം

 

 

 

إِلَى

-യിലേക്ക്, വരെ, ന്ന്

عَلَى

മേല്‍, മുകളില്‍

فِي

ഇല്‍

بِ

കൂടെ, കൊണ്ട്

إِلَيْهِ

عَلَيْهِ

فِيهِ

بِها

إِلَيْهِمْ

عَلَيْهِمْ

فِيهِمْ

بِهِمْ

إِلَيْكَ

عَلَيْكَ

فِيكَ

بِكَ

إِلَيْكُمْ

عَلَيْكُمْ

فِيكُمْ

بِكُمْ

إِلَِيَّ

عَلَيَّ

فِيَّ

بِِي

إِلَيْنَا

عَلَيْنَا

فِينَا

بِنَا

إِلَيْهَا

عَلَيْهَا

فِيهَا

بِهَا

 

 

 

 

ഉദാഹരണം പട്ടികരണ്ട്

ഗതിയുടെ അര്‍ഥങ്ങള്‍ ഓര്‍മ്മിക്കുവാനുളള ഉദാഹരണവാചകങ്ങള്‍

 

بِ   : بِسْمِ الله

 

 

فِي   : فِي سَبِيلِ الله

 

 

عَلَى  : السَّلامُ عَلَيْكُمْ

 

إِلَى   : إنَّا ِللهِ وَإِنَّا إِلَيْهِ رَاجِعُون

 


ക്രിയയുടേയോ ക്രിയാനാമത്തിന്‍റെയോ കൂടെ ഗതി വരുമ്പോള്‍ അതിന്‍റെ അര്‍ഥം കൂടെവരുന്ന ക്രിയക്കും ഭാഷക്കുമനുസരിച്ച് മാറുന്നു.

ഇവിടേയുംTPIഉപയോഗിക്കുക.

യൂണിറ്റ് 007

അല്‍-മസദ്

سورة المسد

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

നശിക്കട്ടെ, വലയട്ടെ

تَبَّتْ

രണ്ടു കൈകളും

يَدَآ

അബൂലഹബിന്റെ

أَبِي لَهَبٍ

അവൻ നശിച്ചിരിക്കുന്നു

وَّتَبَّ ﴿1﴾

1. അബൂലഹബിന്റെ ഇരു കൈകളും നശിക്കട്ടെ; അവൻ നശിച്ചിരിക്കുന്നു.

അവന് ഉപകാര‍പ്പെട്ടില്ല

مَآ أَغْنَىٰ عَنْهُ

അവന്റെ ധനം

مَالُهُ

അവൻ സമ്പാദിച്ചതും

وَمَاكَسَبَ ﴿2﴾

2. അവന് അവന്റെ ധനവും അവൻ സമ്പാദിച്ചതും ഉപകാര‍പ്പെട്ടില്ല.

അവൻ പ്രവേശിച്ചെരിയും

سَيَصْلَىٰ

തീയിൽ

نَارًا

ജ്വാലയുളള

ذَاتَ لَهَبٍ ﴿3﴾

3. ജ്വാലയുളള ഒരു തീയിൽ അവൻ വഴിയെ പ്രവേശിക്കും.

അവന്റെ ഭാര്യയും

وَّامْرَأَتُهُ

ചുമട്ടുകാരിയായ

حَمَّالَةَ

വിറക്

الْحَطَبِ ﴿4﴾

4. വിറക് ചുമട്ടുകാരിയായ അവന്റെ ഭാര്യയും

അവളുടെ കഴുത്തിലുണ്ട്

فِي جِيدِهَا

ഒരു കയർ

حَبْلٌ

ഈത്തപ്പന നാരുകൊണ്ടുള്ള

مِّن مَّسَدٍ ﴿5﴾

5. അവളുടെ കഴുത്തിൽ ഈത്തപ്പന നാരുകൊണ്ടുള്ള ഒരു കയർ ഉണ്ട്

വ്യാകരണം:

ഗതികളെ സംബന്ധിച്ച് നാലുകാര്യങ്ങൾ ശ്രദ്ധിക്കുക

1. ഒരു ക്രിയകൊണ്ട് ഒരു പ്രത്യേക കാര്യം സൂചിപ്പിക്കുന്നതിനു ഓരോ ഭാഷക്കും അതിന്റേതായ ഗതിയുടെ രൂപമുണ്ട്.

ഉദാഹരണം: رَضِيَ اللَّهُ عَنْهُ May Allah be pleased with him;; അല്ലാഹു അ​‍ദ്ദേഹത്തെ തൃപ്തി​‍പ്പെടട്ടെ. മൂന്നു വ്യത്യസ്ത ഭാഷകളിലുളള ഈ മൂന്നു വാചകങ്ങൾ ഒരേ ആശയത്തെ സൂചിപ്പിക്കുന്നു. എന്നാൽ ഓരോ ഭാഷയിലേയും ഗതി വ്യത്യസ്തമാണ്.

ഒരു ഭാഷയിൽ ക്രിയയുടെ ഉപയോഗമനുസരിച്ച് ഗതി ആവശ്യമായോ അല്ലാതെയോ വരാം.

ഉദാ:- ഞാൻ അവനോടു പറഞ്ഞു.     ഞാൻ കഥ പറഞ്ഞു.

2. ചില‍പ്പോൾ അറബിയിലും മലയാളത്തിലും ഗതി ആവശ്യമായിരിക്കും

يَدْخُلُونَ فِي دِينِ اللهِ

അവർ അല്ലാഹുവിന്റെ ദീനിൽ പ്രവേശിക്കുന്നു

اغْفِرْ لِي

എനിക്ക് പൊറുത്തു തരേണമേ

3. ചില‍പ്പോൾ അറബിയിൽ ഗതി ഇല്ലെങ്കിലും മലയാളത്തിൽ ഉണ്ടായെന്നുവരാം

أَسْتَغْفِرُ الله

ഞാൻ അല്ലാഹുവിനോട് പാപമോചനത്തിന്നായി അപേക്ഷിക്കുന്നു

وَارْحَمْنِي

എന്നോടു കരുണ കാണിക്കേണമേ

4. ഗതി മാറുമ്പോൾ ആശയവും മാറുന്നു

ഉദാഹരണം:

ഇംഗ്ളീഷിൽ: get; get in; get out;...;...

അറബിയിൽ:

 صَلِّ لِرَبِّكَ നിന്റെ രക്ഷിതാവിനുവേണ്ടി നീ നമസ്കരിക്കുക)

صَلِّ عَلَى مُحَمَّد (മുഹമ്മദ് നബിക്ക് നീ കരുണചെയ്യേണമേ)

യൂണിറ്റ് 008

അന്നസ്‍ര്‍

سُورَةُ النَّصْر

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

 

വന്നാൽ

إِذَا جَآءَ

 

അല്ലാഹുവിന്റെ സഹായം

نَصْرُاللهِ

 

വിജയവും

وَالْفَتْحُ ﴿1﴾

 

1. അല്ലാഹുവിന്റെ സഹായവും വിജയവും വന്നാൽ

 

 

നീ കാണുകയും(ചെയ്താൽ)

وَرَأَيْتَ

 

ജനങ്ങളെ

النَّاسَ

 

പ്രവേശിക്കുന്നവരായി

يَدْخُلُونَ

 

അല്ലാഹുവിന്റെ ദീനിൽ

فِي دِينِ اللهِ

 

കൂട്ടങ്ങളായി

أَفْوَاجًا ﴿2﴾

 

2. അല്ലാഹുവിന്റെ ദീനിൽ കൂട്ടങ്ങളായി പ്രവേശി ക്കുന്നതായി ജനങ്ങളെ നീ കാണുകയും ചെയ്താൽ

 

അ​പ്പോൾ നീ വാഴ്ത്തുക

فَسَبِّحْ

 

സ്തുതിച്ചുകൊണ്ട്

بِحَمْدِ

 

നിന്റെ രക്ഷിതാവിനെ

رَبِّكَ

 

അവനോടു പാപമോചനം തേടുകയും ചെയ്യുക

وَاسْتَغْفِرْهُ

 

നിശ്ചയം അവൻ

إِنَّهُ

 

ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു

كَانَ تَوَّابًا ﴿3﴾

 

3. അ​പ്പോൾ നീ നിന്റെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് വാഴ്ത്തുക; അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം അവൻ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു

 

 

 

വ്യാകരണം:

1. ആവർത്തനം: യൂനിറ്റ് 6 ലെ വ്യാകരണം

2. ക്രിയകൾ: അറബി ഭാഷയിൽ രണ്ടുതരം ക്രിയകളാണുള്ളത്.

എ. പൂർണ്ണക്രിയകൾ - പ്രവൃത്തി പൂർത്തിയായ ക്രിയകൾ.

ബി. അപൂർണ്ണക്രിയൾ - പ്രവൃത്തി പൂർത്തിയാകാത്ത ക്രിയകൾ.

അതിൽത്തന്നെ അധികം ക്രിയകളും മൂന്ന് അടിസ്ഥാനാക്ഷരങ്ങളുള്ളവയാണ് ഉദാ: فَتَحَ، نَصَرَ، ضَرَبَ، سَمِعَ ഈ മൂന്നക്ഷരക്രിയകളുടെ വ്യത്യസ്ഥ രൂപങ്ങൾ എങ്ങിനെയുണ്ടാക്കാമെന്ന് ഇനി നമുക്ക് പഠിക്കാം.

 

 

 പൂർണ്ണക്രിയ فِعْل مَاضِي

പുരുഷൻ

അവൻ   പ്രവര്‍ത്തിച്ചു

فَعَلَ

പ്രഥമ പുരുഷൻ

(3rd Person)

അവർ പ്രവര്‍ത്തിച്ചു

فَعَلُوا

നീ പ്രവര്‍ത്തിച്ചു

فَعَلْتَ

മദ്ധ്യമ പുരുഷൻ

(2rd Person)

നിങ്ങൾ പ്രവര്‍ത്തിച്ചു

فَعَلْتُمْ

ഞാൻ പ്രവര്‍ത്തിച്ചു

فَعَلْتُ

ഉത്തമ പുരുഷൻ

(1st Person)

ഞങ്ങൾ പ്രവര്‍ത്തിച്ചു

فَعَلْنَا

ഖുര്‍ആനിൽ ഏകദേശം 5,000 പദങ്ങൾ ഈ ഘടനയിലാണ് വന്നിട്ടുള്ളത്.

ഒരു വിമാനത്തിന്റെ മദ്ധ്യഭാഗത്തിന് സമീപം നിൽക്കുന്നയാൾക്ക് അത് പോയിക്കഴിഞ്ഞാൽ അതിന്റെ അവസാനഭാഗം മാത്രമാണ് കാണാൻ കഴിയുക. അപ്രകാരം പൂര്‍ണ്ണക്രിയകളെ തിരിച്ചറിയുന്നത് അവയുടെ അവസാന ഭാഗത്തുനിന്നാണ് അവയിലെ വ്യത്യാസം ശ്രദ്ധിക്കുക.

1. فَعَلَ (അവൻ പ്രവർത്തിച്ചു) എന്നു പറയുമ്പോൾ വലതു കയ്യിലെ ചൂണ്ടുവിരൽ വലതുഭാഗത്തിരിക്കുന്നയാളുടെ നേരെ ചൂണ്ടുക. فَعَلُوا എന്നു പറയുമ്പോൾ നാലു വിരലുകൾ അപ്രകാരം ചെയ്യുക. ക്ളാസിൽഅധ്യാപകനും വിദ്യാർഥികളും ഒരുമിച്ച് ഇപ്രകാരം അഭ്യസിക്കുക.

2.  فَعَلْتَ (നീ പ്രവർത്തിച്ചു) എന്നു പറയുമ്പോൾ വലതു കയ്യിലെ ചൂണ്ടുവിരൽ മുൻഭാഗത്തിരിക്കുന്നയാളുടെ നേരെ ചൂണ്ടുക. فَعَلْتُمْ (നിങ്ങൾ പ്രവർത്തിച്ചു) എന്നു പറയുമ്പോൾ നാലു വിരലുകൾ അപ്രകാരം ചൂണ്ടുക. ക്ലാസ്സിൽഅധ്യാപകൻ വിദ്യാർഥികളുടെ നേരെയും വിദ്യാർഥികൾ അധ്യാപകന്റെ നേരെയും വിരൽ ചൂണ്ടണം..

3. فَعَلْتُ എന്നു പറയുമ്പോൾ വലതു കയ്യിലെ ചൂണ്ടുവിരൽ നിങ്ങളുടെ നേരെ ചൂണ്ടണം. فَعَلْنَا എന്നു പറയുമ്പോൾ നാലു വിരലുകൾ അപ്രകാരം ചൂണ്ടുക.

യൂണിറ്റ് 009

അല്‍-കാഫിറൂന്‍

سُورَةُ الْكَافِرُون

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

 

പറയുക

قُلْ

 

ഹേ

يَـٰۤأَيُّهَا

 

അവിശ്വാസികളേ

الْكَافِرُونَ ﴿1﴾

 

1. പറയുക:ഹേ അവിശ്വാസികളേ!

 

ഞാൻ ആരാധിക്കുന്നില്ല

لاَ أَعْبُدُ

 

നിങ്ങൾ ആരാധിക്കുന്നതിനെ

مَا تَعْبُدُونَ ﴿2﴾

 

2. നിങ്ങൾആരാധിക്കുന്നതിനെ ഞാൻ ആരാധിക്കുന്നില്ല.

 

നിങ്ങളുമല്ല

وَلاَ أَنتُمْ

 

ആരാധിക്കുന്നവർ

عَابِدُونَ

 

ഞാൻ ആരാധിക്കുന്നതിനെ

مَـٰآ أَعْبُدُ ﴿3﴾

 

3. ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല

 

ഞാനുമല്ല

وَلاَ أَنَا

 

ആരാധിക്കുന്നവൻ

عَابِدٌ

 

നിങ്ങൾ ആരാധിച്ചതിനെ

مَّاعَبَدْتُّمْ ﴿4﴾

 

4. നിങ്ങൾ ആരാധിച്ചതിനെ  ഞാനും ആരാധിക്കുന്നവനല്ല

 

നിങ്ങളുമല്ല

وَلاَ أَنتُمْ

 

ആരാധിക്കുന്നവർ

عَابِدُونَ

 

ഞാൻ ആരാധിക്കുന്നതിനെ

مَـآ أَعْبُدُ ﴿5﴾

 

5. ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല

 

നിങ്ങൾക്കു

لَكُمْ

 

നിങ്ങളുടെ മതം

دِينُكُمْ

 

എനിക്ക്

وَلِيَ

 

എന്റെ മതം

دِينِ ﴿6﴾

 

6. നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം

 

(عَبَدَ യുടെ വിശദമായ രൂപം യൂനിറ്റ് 23-ൽ പഠിക്കും)

വ്യാകരണം:

അപൂര്‍ണ്ണ ക്രിയകൾ (പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു അല്ലെങ്കിൽ ഭാവിയിൽ നടക്കും)

 

വ്യാകരണം:

 

فِعْل مُضَارِع അപൂർണ്ണക്രിയ

പുരുഷൻ

അവൻ പ്രവര്‍ത്തിക്കുന്നു- പ്രവര്‍ത്തിക്കും

يَفْعَلُ

പ്രഥമ പുരുഷൻ

(3rd Person)

അവർ പ്രവര്‍ത്തിക്കുന്നു-പ്രവര്‍ത്തിക്കും

يَفْعَلُون

നീ പ്രവര്‍ത്തിക്കുന്നു- പ്രവര്‍ത്തിക്കും

تَفْعَلُ

മദ്ധ്യമ പുരുഷൻ

(2rd Person)

നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു- പ്രവര്‍ത്തിക്കും

تَفْعَلُون

ഞാന്‍ പ്രവര്‍ത്തിക്കുന്നു- പ്രവര്‍ത്തിക്കും

أَفْعَلُ

ഉത്തമ പുരുഷൻ

(1st Person)

ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു- പ്രവര്‍ത്തിക്കും

نَفْعَلُ

വിരൽ ചൂണ്ടിയുളള പ്രയോഗം അപൂര്‍ണ്ണ കാല ക്രിയാ രൂപാഖ്യാനത്തിൽ അഭ്യസിക്കുവാൻ കഴിയും. അപൂര്‍ണ്ണ കാലവും ഭൂതകാലവും തമ്മിൽ തിരിച്ചറിയുവാൻ, എല്ലാ ഭൂതകാല രൂപങ്ങളും ഉച്ചരിക്കുന്നതോടൊപ്പം വലതു കൈ അല്പം താഴ്ത്തി വലത്തോട്ടും, മുമ്പോട്ടും, നിങ്ങള്‍‍ക്ക് നേരെയും ചൂണ്ടുക.

അപൂര്‍ണ കാലത്തിനു വലതു കൈ അൽപം ഉയര്‍ത്തിപ്പിടിച്ച് ഉറക്കെ ഉച്ചരിക്കുന്നതോടൊപ്പം വലത്തോട്ടും, മുമ്പോട്ടും, നിങ്ങള്‍‍ക്ക് നേരെയും ചൂണ്ടുക.

 

 

യൂണിറ്റ് 010

അല്‍-കൗഥര്

سورة الكوثر

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

 

നിശ്ചയമായും, നാം

إِنَّآ

 

താങ്കൾക്കു നൽകി

أَعْطَيْنَاكَ

 

ധാരാളം നൻമ

الْكَوْثَرَ ﴿1﴾

 

നിശ്ചയമായും, നാം നിനക്കു ധാരാളം നന്മകൾ നൽകിയിരിക്കുന്നു

 

അതിനാൽ നീ നമസ്കരിക്കുക

فَصَلِّ

 

നിന്റെ രക്ഷിതാവിനുവേണ്ടി

لِرَ بِّكَ

 

ബലിയർപ്പിക്കുകയുംചെയ്യുക

وَانْحَرْ﴿2﴾

 

അതിനാൽ നിന്റെ രക്ഷിതാവിനുവേണ്ടി നീ നമസ്കരിക്കുകയും  ബലി അറുക്കുകയും ചെയ്യുക

 

നിശ്ചയമായും

إِنَّ

 

നിന്നോടു ശത്രുത പുലര്ർത്തുന്നവൻ

شَانِئَكَ

 

അവനാകുന്നു

هُوَ

 

കുറ്റിയറ്റവൻ

الْأَبْتَرُ ﴿3﴾

 

നിശ്ചയമായും, നിന്നോടു ശത്രുത പുലര്‍ത്തുന്നവൻ തന്നെയാണ് കുറ്റിയറ്റവൻ

 

വ്യാകരണം

 

കഴിഞ്ഞ രണ്ടു യൂനിറ്റുകളിലെ വ്യാകരണം നമുക്ക് ഒന്നുകൂടി പഠിക്കാം.

 


 പൂർണ്ണക്രിയ فِعْل مَاضِي

പുരുഷൻ

അവൻ   പ്രവര്‍ത്തിച്ചു

فَعَلَ

പ്രഥമ പുരുഷൻ

(3rd Person)

അവർ പ്രവര്‍ത്തിച്ചു

فَعَلُوا

നീ പ്രവര്‍ത്തിച്ചു

فَعَلْتَ

മദ്ധ്യമ പുരുഷൻ

(2rd Person)

നിങ്ങൾ പ്രവര്‍ത്തിച്ചു

فَعَلْتُمْ

ഞാൻ പ്രവര്‍ത്തിച്ചു

فَعَلْتُ

ഉത്തമ പുരുഷൻ

(1st Person)

ഞങ്ങൾ പ്രവര്‍ത്തിച്ചു

فَعَلْنَا

فِعْل مُضَارِع അപൂർണ്ണക്രിയ 

പുരുഷൻ

അവൻ പ്രവര്‍ത്തിക്കുന്നു

يَفْعَلُ

പ്രഥമ പുരുഷൻ

(3rd Person)

പ്രവര്‍ത്തിക്കും

يَفْعَلُون

അവർ പ്രവര്‍ത്തിക്കുന്നു

تَفْعَلُ

മദ്ധ്യമ പുരുഷൻ

(2rd Person)

പ്രവര്‍ത്തിക്കും

تَفْعَلُون

നീ പ്രവര്‍ത്തിക്കുന്നു

أَفْعَلُ

ഉത്തമ പുരുഷൻ

(1st Person)

പ്രവര്‍ത്തിക്കും

نَفْعَلُ

യൂണിറ്റ് 011

അല്‍-മാഊന്‍

سورة الماعون

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

നീ കണ്ടുവോ?

أَرَأَيْتَ

കളവാക്കുന്നവനെ

الَّذِي يُكَذِّبُ

പ്രതിഫലദിവസത്തെ

بِالدِّينِ ﴿1﴾

പ്രതിഫലദിവസത്തെ കളവാക്കുന്നവനെ നീ കണ്ടുവോ?

അത്

فَذٰلِكَ

ആട്ടിയകറ്റുന്നവനാണ്

الَّذِي يَدُعُّ

അനാഥയെ

الْيَتِيمَ ﴿2﴾

അനാഥയെ ആട്ടിയകറ്റുന്നവനാണത്

 

അവൻ പ്രേരിപ്പുക്കുന്നുമില്ല

وَلاَ يَحُضُّ

ആഹാരം നൽകാൻ

عَلَىٰ طَعَامِ

അഗതിയുടെ

الْمِسْكِينِ ﴿3﴾

അഗതിയുടെ ആഹാരം നൽകാൻ അവൻ പ്രേരിപ്പിക്കുന്നുമില്ല

അതിനാൽ നാശം

فَوَيْلٌ

നമസ്കാരക്കാര്‍ക്ക്

لِّلْمُصَلِّينَ ﴿4﴾

അതിനാൽ നമസ്കാരക്കാര്‍ക്കു നാശം!

യാതൊരുവർ

الَّذِينَ

അവർ

هُمْ

തങ്ങളുടെ നമസ്കാരങ്ങളെ കുറിച്ച്

عَن صَلاَتِهِمْ

അശ്രദ്ധരാണ്

سَاهُونَ ﴿5﴾

തങ്ങളുടെ നമസ്കാരത്തെക്കുറിച്ച് അശ്രദ്ധരായ

 

യാതൊരുവർ

الَّذِينَ

അവർ

هُمْ

കാണിക്കുവാനായി ചെയ്യുന്നു

يُرَآءُ ونَ ﴿6﴾

യാതൊരുകൂട്ടർ, അവർ മറ്റുളളവരെ കാണിക്കുവാനായി ചെയ്യുന്നു

അവർ തടയുകയും ചെയ്യുന്നു

وَيَمْنَعُونَ

നിസാരമായ സഹായം

الْمَاعُونَ ﴿7﴾

നിസാരമായ സഹായം അവർ തടയുകയും ചെയ്യുന്നു

വ്യാകരണം

കൽപനക്രിയകളും നിരോധനക്രിയകളും ഉണ്ടാക്കുന്ന രൂപം.

 

കല്പന ക്രിയ أَمْر

നീ പ്രവര്‍ത്തിക്കൂ اِفْعَلْ

നിങ്ങൾ പ്രവര്ർത്തിക്കൂ اِفْعَلُوا

نَهْي നിരോധന ക്രിയ

നീ പ്രവര്‍ത്തിക്കരുത്  لاَ تَفْعَلْ

നിങ്ങൾ പ്രവര്ർത്തിക്കരുത് لاَ تَفْعَلُوا

   

اِفْعَلْ എന്നു പറയുമ്പോൾ വലതു കൈയിലെ ചൂണ്ടുവിരൽ അല്പം ഉയര്ർത്തി മുമ്പിൽ നിൽക്കുന്ന ആളോട് ആജ്ഞ്ഞാപിക്കുന്ന രീതിയിൽ ചൂണ്ടുക. اِفْعَلُوا എന്നു പറയുമ്പോൾ നാലു വിരലുകൾ അപ്രകാരം ചൂണ്ടുക.

لاَ تَفْعَلْ എന്നു പറയുമ്പോൾ വലതു കൈയിലെ ചൂണ്ടുവിരൽ ഇടത്തുനിന്നും വലത്തോട്ട് നിഷേധഭാവത്തിൽ കാണിക്കുക.

لاَ تَفْعَلُوا എന്നു പറയുമ്പോൾ നാലു വിരലുകൾ അപ്രകാരം ചൂണ്ടുക.

യൂണിറ്റ് 012

അല്‍-ഖുറൈശ്

سورة القُرَيْشٍ

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

ഇണക്കിയതിന്

لِإِيلاَفِ

ഖുറൈശികളെ

قُرَيْشٍ ﴿1﴾

ഖുറൈശികൾക്ക് ഇണക്കമുണ്ടാക്കികൊടുത്തതിനാൽ

അവരുടെ ഇണക്കം

إِيلاَفِهِمْ

യാത്രയുമായി

رِحْلَةَ

ശൈത്യകാലത്തെ

الشِّتَآءِ

ഉഷ്ണകാലത്തെയും

وَالصَّيْفِ ﴿2﴾

അതായത്, ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്ര അവര്ർക്കു ഇണക്കിക്കൊടുത്തു

അതിനാലവർ വഴി‍പ്പെടട്ടെ

فَلْيَعْبُدُوا

നാഥനെ

رَبَّ

ഈ മന്ദിരത്തിന്റെ

هٰذَا الْبَيْتِ ﴿3﴾

അതിനാൽ അവർ ഈ വീടിന്റെ റബ്ബിനെ ആരാധിച്ചുകൊളളട്ടെ.

യാതൊരുവൻ

الَّذِي

അവര്‍ക്കു ഭക്ഷണം നൽകി

أَطْعَمَهُم

വിശപ്പുന്ന്

مِّن جُوعٍ

അവര്ർക്കഭയം നൽകുകയും ചെയ്തു

وَءَامَنَهُم

ഭയത്തിൽ നിന്ന്

مِّنْ خَوْفٍ ﴿4﴾

അതെ, അവര്‍ക്കു വിശപ്പിനു ഭക്ഷണവും ഭയത്തിനു അഭയവും (സമാധാനവും) നൽകുകയും ചെയ്തവനെ  (ആരാധിച്ചുകൊളളട്ടെ)

 

സര്‍ വനാമങ്ങൾ ഗതികളോടൊപ്പം ചേര്‍ന്നുവരുന്നത് നാം യൂനിറ്റ് 6 - ൽ പഠിച്ചു.  ഇനി അവ ക്രിയകളോടൊപ്പം ചേര്‍ന്നുവരുമ്പോൾ എന്തുസംഭവിക്കുന്നുവെന്ന് നോക്കാം.

സര്‍വ്വനാമങ്ങൾ

ക്രിയയോടൊപ്പം

നമ്പർ

പുരുഷൻ

അവനെ ...

-هُ  -ها

ഏക വചനം

പ്രഥമ പുരുഷൻ

അവരെ ...

-هُمْ -هِمْ

ബഹു വചനം

(3rd Person)

താങ്കളെ ...

--كَ

ഏക വചനം

മദ്ധ്യമ പുരുഷൻ

നിങ്ങളെ .

--كُمْ

ബഹു വചനം

(2rd Person)

എന്നെ ...

--نِي

ഏക വചനം

ഉത്തമ പുരുഷൻ

ഞങ്ങളെ ...

--نَا

ബഹു വചനം

(1st Person)

 

ഉദാഹരണം

خَلَقَ _ യോടൊപ്പം ചേര്‍ന്നുവരുമ്പോൾ

അവൻ (അല്ലാഹു) സൃഷ്ടിച്ചു  

خَلَقَ

 

അവൻ അവനെ സൃഷ്ടിച്ചു

خَلَقَهُ

 

അവൻ അവരെ സൃഷ്ടിച്ചു

خَلَقَهُمْ

 

അവൻ താളെ സൃഷ്ടിച്ചു

خَلَقَكَ

 

അവൻ നിങ്ങളെ സൃഷ്ടിച്ചു

خَلَقَكُمْ

 

അവൻ എന്നെ സൃഷ്ടിച്ചു

خَلَقَنِي

 

അവൻ ഞങ്ങളെ സൃഷ്ടിച്ചു

خَلَقَنَا

 

ഇവിടെ - هُ - هُم - كَ -كُمْ - نِي - نَا ക്രിയകളോട് ചേര്ർന്നു വരുമ്പോൾ ഇവ കര്‍മ്മം (object) ആയിത്തീരുന്നു. മുകളില്‍ കൊടുത്തിരിക്കുന്നവയുടെ പരിഭാഷ ഒരിക്കൽക്കൂടി ശ്രദ്ധിച്ചു വായിക്കുക.

എന്നെ സൂചിപ്പിക്കുന്നിടത്ത് ഒരു نِ അധികായി വരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ

Make a Free Website with Yola.